കാസര്‍കോട് (www.evisionnews.co): വര്‍ഷങ്ങളായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കായികോപകരണ സ്ഥാപനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തുന്നതായി പരാതി. പാദൂര്‍ കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ലൈന്‍ കടയുടമയും നുള്ളിപ്പാടി സ്വദേശിയുമായ നാസറാണ് തനിക്കും സ്ഥാപനത്തിനുമെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍തിപ്പെടുത്തുന്നതായി കാണിച്ച് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.
ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും വ്യക്തിഹത്യ നടത്തുകയും ബിസിനസിനെ ബാധിക്കുന്ന രീതിയില്‍ അപവാദ പ്രചാരണം നടത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഖത്തറില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി ലുത്ത്ഫി, കോഴിക്കോട് സ്വദേശി മുജീഷ്, മുംബൈയില്‍ ജോലി ചെയ്യുന്ന സഫര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പതിനഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്‌പോര്‍ട്‌സലൈന്‍ കായികോപകരണങ്ങള്‍ വില്‍പന നടത്തുന്ന മുന്‍നിര സ്ഥാപനമാണ്. ഇന്നേവരെ ഒരുതരത്തിലുള്ള കൃത്രിമവും വില്‍പ്പനയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന കട കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കാസര്‍കോട്ടുകാര്‍ക്ക് സുപരിചിതവുമാണ്. വിദേശ
മനപ്പൂര്‍വം തന്നെയും തന്റെ കുടുംബത്തെയും സ്ഥാപനത്തെയും അപമാനിക്കാന്‍ രാജ്യങ്ങളിലടക്കം അപമാനിച്ച് പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നാസര്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments