കാസര്‍കോട് (www.evisionnews.co): നഗരത്തിലെ ഏറ്റവും ജനത്തിരക്കേറിയ ക്രോസ് റോഡിലെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുന്നതിന് വേണ്ടി വ്യാപാരികള്‍ ക്രോസ് റോഡ് കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കൂട്ടായ്മയുടെ ആദ്യ പ്രവര്‍ത്തനമെന്ന നിലയില്‍ ക്രോസ് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടി ശ്രീഹരി സ്വാമി ബസാറിന്റെ പിറക് വശത്തുള്ള സ്ഥലം കൂട്ടായ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് ഉടമ അനുവദിച്ചു.
പാര്‍ക്കിംഗ് ഏരിയയുടെ ഉദ്ഘാടനം കാസര്‍കോട് ടൗണ്‍ സി.ഐ അബ്ദുല്‍ റഹീം നിര്‍വഹിച്ചു. ചടങ്ങില്‍ കെട്ടിട ഉടമ മഞ്ചുനാഥ കാമത്ത്, വ്യാപാരി നേതാക്കളായ എ.കെ മൊയ്തീന്‍ കുഞ്ഞി, കെ. നാഗേഷ് ഷെട്ടി, ബഷീര്‍ കല്ലങ്കാടി, എ.എ അസീസ്, അഷ്‌റഫ് സുല്‍സണ്‍, നെഹീം അങ്കോള, ചന്ദ്രാമണി, ക്രോസ് റോഡ് കൂട്ടായ്മയുടെ ഭാരവാഹികളായ നരേന്ദ്രന്‍, സുബൈര്‍, അഷ്‌റഫ് ഐവ, റയീസ് കെജിടു, കുഞ്ഞാമു ലൗലി, റഹീം സെയിന്‍ സംബന്ധിച്ചു.

Post a Comment
0 Comments