Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ഫര്‍ണിച്ചര്‍): നാലപ്പാട് ഫര്‍ണിച്ചര്‍ മലബാറില്‍ ടോപ് 5ല്‍

 
ഫര്‍ണിച്ചര്‍ വ്യവസായത്തിന്റെ മുന്‍ നിരയില്‍ തിളങ്ങുകയാണ് നാലപ്പാട് ഫര്‍ണിച്ചര്‍. 1985ല്‍ ഉദുമയില്‍ ആരംഭിച്ച ഡീലക്‌സ് ഫര്‍ണിച്ചറാമ് നാലപ്പാട് ഫര്‍ണിച്ചറെന്ന ജില്ലയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ സ്ഥാപനമായി മാറിയത്. സ്വന്തമായി തേക്കും വിടിയും തടികൾ വാങ്ങി ഫര്‍ണിച്ചറുണ്ടാക്കിയാണ് തുടക്കം. അവിടെ (ebiz.evisionnews.co)നിന്നു പടിപ്പടിയായുണ്ടായ വളർച്ച അത്യുത്തര കേരളത്തിലെ ഫർണിച്ചർ വ്യവസായത്തിന്റെ ചരിത്രം കൂടിയാണ് .കേരളത്തിൽ സ്ഥിരമായി കാണുന്ന പരമ്പരാഗത ശൈലിയെ മാത്രം ആശ്രയിക്കാതെ വൈവിധ്യമാർന്ന ലോകോത്തര ശൈലികൾ ഭാരത തച്ചുശാസ്ത്രവുമായി സമാന്വയിപ്പിച്ച് സ്വന്തമായി രൂപ കൽപന ചെയ്ത ഡിസൈനുകളാണ് നാലപ്പാട് ഫർണിച്ചറിനെ മറ്റുള്ളവരിൽ നിന്നും വിത്യസ്തമാക്കുന്നത്. മേന്മയേറിയ തടികൾ കൊണ്ടാണ് ഇവിടെ ഫർണിച്ചർ ഉണ്ടാക്കുന്നത്. 
 
മരങ്ങളുടെ ശാസ്ത്രീയരായ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് ശേഷം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആധുനിക യന്ത്രസാമഗ്രികളുടെയും തച്ചുശാസ്ത്ര വിദഗ്ധരുടെയും മേൽനോട്ടത്തിലാണ് ഫർണിച്ചർ (ebiz.evisionnews.co)നിർമാണം നടക്കുന്നത്. ഫർണിച്ചറിന്റെ ഡിസൈനിംഗും ഫിനിഷിങ്ങും വളരെ കരുതലോടെയാണ് സ്വന്തം നിർമാണശാലയിൽ നാലപ്പാട് തയ്യാറാക്കുന്നത്. ഗുണമേന്മയ്ക്കൊപ്പം ഫർണിച്ചറിനെ ആകർഷകമാക്കുന്ന മുഖ്യ ഘടകം ഡിസൈനിങ്ങും ഫിനിഷിങ്ങുമാണ് നാലപ്പാട് ഫർണിച്ചറിന് ഉപഭോക്താക്കളുടെ അംഗീകാരവും പ്രീതിയും ലഭിക്കുന്നത് ഈ മൂന്നു ഘടകങ്ങളും ഒത്തുചേരുന്നത് കൊണ്ടാണ് .സാധാരണ ഗതിയിൽ ആളുകളുടെ അഭിരുചിക്കും സങ്കൽപത്തിനും അതോടൊപ്പം പോക്കറ്റിനും അനുയോജ്യമായ ഫർണിച്ചറുകൾ ലഭിക്കുക എളുപ്പമല്ല.
 
 
എന്നാൽ നാലപ്പാട് ഫർണിച്ചറിന് നൂറുകണക്കിന് ഡിസൈനുകൾ ഈ പ്രശ്നങ്ങളെ തരണം ചെയ്യുന്നു. അത്രയേറെ വൈവിധ്യമാർന്ന ഫർണിച്ചർ ഇനങ്ങളാണ് ഇവിടെ നാലുനിലകളിലായി 25000 സക്വയർ ഫീറ്റ് വിസ്തീർണത്തിൽ ഒരുക്കിയിട്ടുള്ളത്.അന്താരാഷ്ട്ര ബ്രാൻറഡ് ഫർണിച്ചറുകളോടൊപ്പം ഇന്ത്യൻ നിർമിത ബ്രാൻറുകളുടെ ഫർണിച്ചറുകളും ഈ വലിയ ശേഖരണത്തിലുണ്ട്. കാസറഗോഡ് ജില്ലയ്ക്ക് പുറമേ മലബാർ മേഖലകളിലും കേരളത്തിന് പുറത്ത് ദേശീയ തലത്തിലും ശ്രദ്ധ ആകർശിച്ച ഫർണിച്ചറാണ് നാലപ്പാട് ഫർണിച്ചർ .2001 ൽ ശ്രീ സത്യസായ് ബാബയുടെ ആശ്രമത്തിന് വേണ്ടി മനോഹരമായ ഒരു ഊഞ്ഞാൽ വീട്ടി ത്തടിയിൽ നിർമിച്ച് നൽകിയത് ദേശീയ തലത്തിൽ ശ്രദ്ധ ആകർശിച്ചതിന് മുഖ്യ തെളിവാണ്. ലക്ഷദ്വീപിലേക്കും നാലപ്പാട് ഫർണിച്ചറിൽ നിന്ന് ഫർണിച്ചറുകൾ കപ്പൽ കയറി എത്താറുണ്ട്.
 
ലോകോത്തര നിലവാരമുള്ള വിവിധയിനം ഫർണിച്ചറുകൾ ഒരു കുടക്കീഴിൽ സമ്മേളിച്ചിരിക്കുന്ന നാലപ്പാട് ഫർണിച്ചർ കാസറഗോഡ് ജില്ലയിലെയും മലബാറിലെയും ഫർണിച്ചർ പ്രേമികൾക്ക് ഒരു പറുദീസയാണ് .എല്ലാത്തരം ഫർണിച്ചറുകളും ഇവിടെ ലഭിക്കുന്നുവെന്നത് (ebiz.evisionnews.co)ഉപഭോക്താക്കളെ നാലപ്പാട് ഫർണിച്ചറിനെ മാത്രം തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നു. ഗുണമേന്മയും ന്യായവിലയും വിശ്വാസ്യതയും ഒരുമിച്ച് കൊണ്ടു പോവുക ഏതു വ്യാപാര മേഖലയിലും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നു പറയാം.നാലപ്പാട് ഫർണിച്ചറിലെത്തുവർക്കു പക്ഷേ ആ ബുദ്ധിമുട്ട് ഒരിക്കലും നേരിടേണ്ടി വരുന്നില്ല കാരണം നാലപ്പാട് ഫർണിച്ചർ എന്നത് വെറുമൊരു സ്ഥാപനത്തിന്റെ പേരു മാത്രമല്ല ഇവിടെ വന്നു പോവുന ഒരോരുത്തർക്കും അതൊരു വികാരമാണ് വർഷങ്ങളായി ഊട്ടി ഉറപ്പിച്ച വിശ്വാസ്യതയുടെ മറു പേര്.
 
നാലപ്പാട് ഷാഫിയാണ് നാലപ്പാടിന്റെ ഈ മുഖത്തിന്ന്റെ ഉടമ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായ നാലപ്പാട് ഷാഫി ബിസിനസ്സ് രംഗത്ത് കേരളത്തിൽ ഫർണിച്ചറുകളുടെ സുൽത്താനായി (ebiz.evisionnews.co)മാറിയിരിക്കയാണ്. കാസറഗോഡും ഉപ്പളയിലും പ്രവർത്തിക്കുന്ന നാലപ്പാട് ഫർണിച്ചർ മലാബാറിലെ മികച്ച ഫർണിച്ച സ്ഥാപനമായി ഉപഭോക്താക്കൾ കാണുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad