Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗിനെ പുതിയകാലത്തോട് സംവദിക്കാന്‍ സജ്ജമാക്കി യൂത്ത് ക്വാക്ക് -18 ക്യാമ്പ് സമാപിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും തെരഞ്ഞടുത്ത പ്രവര്‍ത്തകരുടെയും ഉള്‍പ്പെടുത്തി ചിത്താരി പുഴയോരത്ത് എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. സംഘാടന മികവു കൊണ്ട് വ്യത്യസ്തത പുലര്‍ത്തിയ ക്യാമ്പില്‍ വരും കാലത്തോട് സംവദിക്കാന്‍ പ്രാപ്തമായ ഒരു യുവനിരയെ വാര്‍ത്തടുക്കുന്നതിന്നായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാന യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷംസുദ്ധീന്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ജില്ലാ സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍ മുബാറക് ഹസൈനാര്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി, കെ.എം.സി.സി നേതാവ് സി.എച്ച് നൂറുദ്ധീന്‍ ആബിദ് ആറങ്ങാടി ഇബ്രാഹിം പള്ളംകോട്, മണ്ഡലം ഭാരവാഹികളായ യു.വി ഇല്യസ്, ഷാമിര്‍ ആറങ്ങാടി, ഷാനവാസ് കാരാട്ട്, എം.പി നൗഷാദ്, സിദ്ധീഖ് ഞാണിക്കടവ്, മുഹമ്മദലി പീടികയില്‍, ഹക്കീം മീനപ്പീസ് സംസാരിച്ചു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സമദ് പൂകാട്ട് എം.എ നജീബ് ക്ലാസെടുത്തു. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ബദ്‌റുദ്ധീന്‍ സ്വാഗതവും അഷ്‌റഫ് ബാവ നഗര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad