Type Here to Get Search Results !

Bottom Ad

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും


കാസര്‍കോട് (www.evisionnews.co): ഈ വര്‍ഷത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. രാവിലെ 11ന് സെക്രട്ടേറിയേറ്റില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലപ്രഖ്യാപനം പിന്നീടുണ്ടാകും. രാവിലെ 11ന് മന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം വിവിധ വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാനാകും.

പരീക്ഷാഫലമറിയാന്‍ ഇത്തവണ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് പിന്നാലെ പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ ഫലമറിയാം. പുറമേ മറ്റ് വെബ്സൈറ്റുകളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു, വി.എച്ച്.എസ്.ഇ ഫലമറിയാനാവും.

www.kerala.gov.in
www.keralaresults.nic.in
www.dhsekerala.gov.in
www.results.itschool.gov.in
www.cdit.org
www.examresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in

Tags

Post a Comment

0 Comments

Top Post Ad

Below Post Ad