കൊച്ചി (www.evisionnews.co): തുടര്‍ച്ചയായി 12ാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. 38 പൈസ വര്‍ധിപ്പിച്ച് തിരുവനന്തപുരത്ത് പെട്രോള്‍ വില 82 രൂപയിലെത്തി. ഡീസല്‍ വില ലിറ്ററിന് 74.60 രൂപയുമായി. ഡീസലിനു 24 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 20 ദിവസം ഇന്ധനവില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടു പിന്നാലെ ഞായറാഴ്ച മുതല്‍ വിലവര്‍ദ്ധന തുടങ്ങി. വരും ദിനങ്ങളിലും ഇനിയും വില കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു രൂപ വരെ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകള്‍. ക്രൂഡോയില്‍ വിലവര്‍ധന, ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങളായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.
എണ്ണ കമ്പനികളുടെ ന്യായീകരണം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നു എന്നാണ്. അസാധാരണമായ നിലയില്‍ ഇന്ധന വില വര്‍ധിക്കുന്നത് കൊണ്ട് ജനജീവിതം ദുസ്സ ഹമായി മാറുകയാണ്. എന്നിട്ടും നടപടിയെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്.

Post a Comment
0 Comments