Type Here to Get Search Results !

Bottom Ad

തെരുവത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതരം


കാസര്‍കോട് (www.evisionnews.co): ബൈക്കും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതരം. വിദ്യാനഗര്‍ ചാലയിലെ മുഫീദ് ഹുദവി (25), സഹോദരന്‍ ഇര്‍ഷാദ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ തെരുവത്താണ് അപകടം. സഹോദങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ഇരുവരെയും കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. കഴുത്തിലും തലയ്ക്കും മാരകമായി മുറിവേറ്റ മുഫീദിനെ മുഫീദിനെ അതീവഗുരുതര നിലയില്‍ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ യുവാവ് ധരിച്ചിരുന്ന ഹെല്‍മറ്റ് തകര്‍ന്നിരുന്നു. അപകടവിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad