Type Here to Get Search Results !

Bottom Ad

'അഡ്രസ്' ഔട്ട്‌ലെറ്റ് കാസര്‍കോട്ടും: 58മത് ഷോറൂം ഇര്‍ഫാന്‍ പഠാന്‍ ഉദ്ഘാടനം ചെയ്യും


കാസര്‍കോട് (www.evisionnews.co): പുരുഷ വസ്ത്ര ലോകത്തെ രാജ്യാന്തര ബ്രാന്‍ഡായ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ പുതിയ ഔട്ട്ലെറ്റ് കാസര്‍കോട്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്രസിന്റെ 58-ാമത്തെ ഷോറൂം മെയ് 30ന് വൈകിട്ട് നാലു മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ഇന്ത്യന്‍ ക്രിക്കറ്റ് താരവും അഡ്രസ് ബ്രാന്‍ഡ് അംബാസഡറുമായ ഇര്‍ഫാന്‍ പത്താന്‍ ഉദ്ഘാടനം ചെയ്യും. 

ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലും പുരുഷ വസ്ത്ര വിപണനരംഗത്ത് അറിയപ്പെടുന്ന ബ്രാന്‍ഡാണ് അഡ്രസ്. ശരാശരി ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവും മികച്ച ഫാഷനുകള്‍ വാങ്ങാന്‍ കഴിയുമെന്നതാണ് അഡ്രസിനെ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമാക്കുന്നത്. മാറുന്ന കാലത്തെ വസ്ത്രസങ്കല്‍പനങ്ങള്‍ക്കൊത്ത് ഏറ്റവും മികച്ച രീതിയിലും ഗുണനിലവാരത്തിലും ഉപഭോക്താക്കള്‍ക്കു വസ്ത്രങ്ങള്‍ പരിചയപ്പെടുത്തുക എന്നതാണ് അഡ്രസ് വിപണന ലോകത്ത് ലക്ഷ്യം വയ്ക്കുന്നതെന്ന് അഡ്രസ് അപ്പാരല്‍ ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ഷംസുദ്ദീന്‍ പറഞ്ഞു.

അഡ്രസിന്റെ 57-ാമത്തെ ഷോറൂം വേങ്ങരയില്‍ മെയ് 31ന് ഇര്‍ഫാന്‍ പഠാന്‍ ഉദ്ഘാടനം ചെയ്യും. സാധാരണ ഉപഭോക്താക്കള്‍ക്കു രാജ്യാന്തര ബ്രാന്‍ഡുകളിലെ ഏറ്റവും വിപുലമായ ശേഖരമൊരുക്കി താങ്ങാവുന്ന തരത്തില്‍ വിപണനം നടത്തിയാണ് അഡ്രസിന്റെ ഔട്ട്ലെറ്റുകള്‍ കേരളത്തിലെ വിപണരംഗത്തു ശ്രദ്ധേയമാകുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad