കൊച്ചി (www.evisionnews.co): കേരളത്തില്‍ തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിനു 31 പൈസയും ഡീസലിനു 21 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്തു പെട്രോളിനു 81.67 രൂപയും ഡീസലിന് 74.41 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 80.20 രൂപയും ഡീസലിന് 72.95 രൂപയുമാണ്. ഈ സാമ്പത്തിക വര്‍ഷം പെട്രോളിന് കൂടിയത് മൂന്ന് രൂപ 42 പൈസയണ്. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതിനാല്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവിലവര്‍ധനയ്ക്ക് കാരണം.
വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്രപെട്രോളിയം മന്ത്രി എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇന്നലെയും നടന്നില്ല. ദീര്‍ഘകാല പരിഹാരത്തിനാണു ശ്രമമെന്ന വിശദീകരണമാണു സര്‍ക്കാര്‍ നല്‍കുന്നത്. എണ്ണക്കമ്പനികള്‍ ഈടാക്കുന്ന വിലയുടെ ഇരട്ടിയോളം തുകയാണു നികുതി ഇനത്തില്‍ ജനം നല്‍കേണ്ടിവരുന്നത്. ക്രൂഡോയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ചില്ലറവില്‍പന വില കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാട് എണ്ണക്കമ്പനികള്‍ ആവര്‍ത്തിക്കുമ്പോള്‍ കര്‍ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുന്‍പുള്ള 19ദിവസം വില കൂട്ടാതിരുന്നതെങ്ങനെയെന്നു ജനംചോദിക്കുന്നു.

Post a Comment
0 Comments