Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് വി.എസ്: എതിര്‍പ്പ് പ്രകടിപ്പിച്ച് കോടിയേരി


തിരുവനന്തപുരം (www.evisionnews.co): കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മതേതരകക്ഷികളുമായി കൂട്ടുകൂടാം. കോണ്‍ഗ്രസിന്റെ നയങ്ങള്‍ മാറിയിട്ടുണ്ട്. അതിനാല്‍ അവരുമായി സഖ്യമാകാമെന്ന് വിഎസ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇടത്- കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്.

അതേസമയം, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് സഖ്യത്തിനോട് എതിര്‍പ്പ് അറിയിച്ചു. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബന്ധം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ സഹകരണത്തിനുള്ള തീരുമാനം ഉണ്ടാവില്ലെന്നും കോടിയേരി അറിയിച്ചു.

നേരത്തെ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ബിജെപിയെ പുറത്താക്കാനുള്ള എല്ലാവസരവും വിനിയോഗിക്കും. ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത് കോണ്‍ഗ്രസിന് വോട്ടുചെയ്യും. എന്നാല്‍ വോട്ടു ചെയ്യുക എന്നതിനപ്പുറം കോണ്‍ഗ്രസുമായി യാതൊരുവിധ തെരഞ്ഞെടുപ്പ് ധാരണയും ഉണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad