Type Here to Get Search Results !

Bottom Ad

ദേശീയ കാര്‍ റാലി പ്രഥമ റൗണ്ടില്‍ മൂസ ഷരീഫിന് തകര്‍പ്പന്‍ വിജയം: ആറാം കിരീടംതേടി കുതിപ്പ് തുടരുന്നു


ചെന്നൈ (www.evisionnews.co): അഞ്ചുതവണ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം മാറോടണച്ച് കായിക കൈരളിയുടെ അഭിമാനമായി മാറിയ മൂസ ഷരീഫ് ആറാം കിരീടംതേടി കുതിക്കുന്നു. തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ സമാപിച്ച എംആര്‍ഫ്- എഫ്.എം എസ്.സി.ഐ ഇന്ത്യന്‍ നാഷണല്‍ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യറൗണ്ടില്‍ നിലവിലുള്ള ജേതാക്കളായ മൂസ ഷരീഫ്- ഗൗരവ് ഗില്‍ സഖ്യം തകര്‍പ്പന്‍ വിജയം നേടി. രണ്ടുദിവസങ്ങളിലായി നടന്ന റാലിയുടെ അഞ്ചു സ്റ്റേജുകളിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് ഈ സഖ്യം വിജയം കൊയ്തത്. 
ഒരു മണിക്കൂര്‍ 28 മിനിറ്റ് 43 സെക്കന്റ് കൊണ്ട് നിശ്ചിത ദൂരം താണ്ടിയാണ് അമിത്രജിത് ഘോഷ്- അശ്വിന്‍ നായക് സഖ്യത്തെ പിന്നിലാക്കി മൂസ ഷരീഫ് സഖ്യം വെന്നിക്കൊടി പാറിച്ചത്. ടീം മഹീന്ദ്ര അഡ്വെഞ്ചേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയ മൂസ ഷരീഫിന്റെ 30-ാം ദേശീയറാലി വിജയമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 31 ടീമുകളായിരുന്നു റാലിയില്‍ മത്സരിച്ചത്. അപകട സാധ്യത നിറഞ്ഞ 100 കി.മി അടക്കമുള്ള 300 കി.മി ദൈര്‍ഘ്യമുള്ളതായിരുന്നു റാലി. വിവിധ സംസ്ഥാനങ്ങളിലെ ദുര്‍ഘട പാതകളിലായി ആറു റൗണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിടാനാവുമെന്ന പ്രതീക്ഷയിലാണ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയും ഇന്ത്യയിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററുമായ മൂസ ഷരീഫ്.

Post a Comment

0 Comments

Top Post Ad

Below Post Ad