Type Here to Get Search Results !

Bottom Ad

ബി.ജെ.പി ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി: വരുമാനം 1034കോടി, രണ്ടാം സ്ഥാനത്ത് സി.പി.എം


(www.evisionnews.co) ഇന്ത്യയില്‍ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയെന്ന് റിപ്പോര്‍ട്ട്. അസോയിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന ഇന്ത്യയിലെ ഏഴു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ 2016-17 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്തിരുന്നു. ഇതനുസരിച്ചു ബിജെപിയുടെ വരുമാനം 1034 കോടി രൂപയാണ്. ഈപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകള്‍ വിശകലനം ചെയ്താണ് ഈവിവരങ്ങള്‍ പുറത്തുവിട്ടത്.

ഏറെ ശ്രദ്ധേയമായ വസ്തുതയുണ്ട്, അത് രണ്ടാം സ്ഥാനത് സിപിഎമ്മാണ് എന്നതാണ്. മാത്രവുമല്ല, ബിജെപിയുമായി അവര്‍ക്ക് വരുമാനത്തില്‍ വലിയ അന്തരവുമില്ല. 2016-17ല്‍ സിപിഎമ്മിന്റെ വരുമാനം 1002 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ വരുമാനം 225 കോടി രൂപയാണ്. നാലാം സ്ഥാനം ബിഎസ്പിക്കാണ്. 173 കോടി. എന്‍സിപി 17.25 കോടി, തൃണമൂല്‍ കോണ്‍ഗ്രസ് 6.30 കോടി, സിപിഐ രണ്ടുകോടി എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങള്‍.

ഈ ഏഴുപാര്‍ട്ടികള്‍ കൂടി സമാഹരിച്ചത് 1559 കോടി രൂപയാണ്. ഇവ ചെലവാക്കിയത് 1228കോടിയും. പാര്‍ട്ടികളുടെ വരുമാനം 2015-16നെ അപേക്ഷിച്ചു 51ശതമാനം വളര്‍ച്ച രേഖപെടുത്തിയതായി എ ഡി ആര്‍ പറയുന്നു. ബിജെപിയുടെ കണക്കുകള്‍ പ്രകാരം അവരുടെ മൊത്തം ചെലവ് 710കോടി രൂപയായിരുന്നു. എന്നാല്‍ 225കോടി വരവുള്ള കോണ്‍ഗ്രസ്സിന് 321 കോടി രൂപ ചെലവായെന്ന് കണക്കുകള്‍ പറയുന്നു. ബിജെപിയുടെ വരുമാനം 2015-16നെ അപേക്ഷിച്ച് 81 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ വരുമാനം 14ശതമാനം ഇടിഞ്ഞു. മൊത്തം വരുമാനത്തിന്റെ 75ശതമാനം ഈ പാര്‍ട്ടികള്‍ സമാഹരിച്ചത് സംഭവനയിലൂടെയാണ്. 2015-16 നെ അപേക്ഷിച്ഛ് സിപിഎമ്മിന്റെ വരുമാനം 6.72ശതമാനം കുറവ് രേഖപെടുത്തിയതായും എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad