Type Here to Get Search Results !

Bottom Ad

ലോകസഭാ തെരഞ്ഞെടുപ്പോടെ ജനാധിപത്യ മതേതര ഇന്ത്യ പുനഃസൃഷ്ടിക്കപ്പെടും: ചെര്‍ക്കളം അബ്ദുള്ള


മധൂര്‍ (www.evisionnews.co): വര്‍ഗീയതയില്‍ നിന്നും അരാജകത്വത്തില്‍ നിന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും മോചനം നേടിയ സൗഹൃദ മതേതരത്വ ഇന്ത്യയുടെ പുന:സൃഷ്ടിപ്പിന് വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലൂടെ വഴിതെളിയുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുള്ള അഭിപ്രായപ്പെട്ടു. മധൂര്‍ പഞ്ചായത്ത് മായിപ്പാടി, മധൂര്‍, ഉളിയ, പുളിക്കൂര്‍, ഷരി ബാഗിലു, മേഖലാ വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അസ്ലം റഹ്മത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. ഷാഫി പുളിക്കൂര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അന്‍സാരി തില്ലങ്കേരി, സിറാജ് പൂക്കോത്ത് പേരാവൂര്‍, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാല്‍, അബ്ദുല്‍ റഹിമാന്‍ ഹാജി പട്‌ള, പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് ചൂരി, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സഹീര്‍ ആസിഫ് പ്രസംഗിച്ചു. മജീദ് പട്‌ള, യു. ബഷീര്‍, മുത്തലിബ് പാറകെട്ട്, ഹബീബ് ചെട്ടുംകുഴി, മമ്മു ഫുജ്‌റ, യു. ബഷീര്‍, കെ.എം ബഷീര്‍, ഇബ്രാഹിം പുളിക്കൂര്‍, റസാക്ക് ഹാജി, മൂസ പെരിയടുക്കം, ബി.എം അബൂബക്കര്‍, എം.സി ഉമ്മര്‍പള്ളം, മുനീര്‍ പള്ളം, ഗഫൂര്‍ മധൂര്‍, കായിഞ്ഞി മധൂര്‍, ഇസ്മായില്‍ നാഷണല്‍ നഗര്‍, മുസ്തഫ പള്ളം, ഹബീബ് പള്ളം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad