കാഞ്ഞങ്ങാട് (www.evisionnews.co): സിഗരറ്റിനകത്ത് കഞ്ചാവ് നിറച്ച് വലിക്കുന്നതിനിടയില്‍ യുവാക്കള്‍ അറസ്റ്റില്‍. പുതുക്കൈ അരീക്കരയിലെ എം.കെ അനൂപ് (25), ലക്ഷ്മി നഗറിലെ അര്‍ജുന്‍ (31) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ എ. സന്തോഷ് കുമാര്‍ അറസ്റ്റു ചെയ്തത്. ജില്ലാ ആശുപത്രിക്ക് സമീപം വെച്ചാണ് ഇവര്‍പോലീസ് പിടിയിലായത്. പോലീസ് പട്രോളിംഗിനിടയില്‍ രണ്ടുപേരെ സംശയ സാഹചര്യത്തില്‍ കാണുകയും പോലീസ് പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇവരുടെ കൈയില്‍ നിന്നും കഞ്ചാവ് നിറച്ച സിഗരറ്റ് കണ്ടെത്തിയത്

Post a Comment
0 Comments