Type Here to Get Search Results !

Bottom Ad

ദളിത് ഹര്‍ത്താല്‍ നഗരത്തെ ബാധിച്ചില്ല: കടകമ്പോളങ്ങള്‍ തുറന്നു: ടാക്‌സി വാഹനങ്ങള്‍- സ്വകാര്യ ബസുകള്‍ ഓടി


കാസര്‍കോട് (www.evisionnews.co): ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ ദളിത് അക്രമണങ്ങള്‍ക്കെതിരെയും പട്ടിക വിഭാഗ നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിനെതിരെ സമരം ചെയ്തവരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത 12മണിക്കൂര്‍ ഹര്‍ത്താല്‍ നഗരത്തെ ബാധിച്ചില്ല. പതിവുപോലെ കടകമ്പോളങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നു. ടാക്‌സി വാഹനങ്ങളും സ്വകാര്യ ബസുകളും സാധാരണപോലെ സര്‍വീസ് നടത്തുന്നു. എല്ലാ ഭാഗങ്ങളിലേക്കും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിനും തടസമുണ്ടായില്ല. 

അതേസമയം മലയോരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ വാഹനങ്ങള്‍ തടഞ്ഞിരുന്നു. സ്ത്രീകള്‍ അടക്കം റോഡില്‍ കിടന്നുകൊണ്ടാണ് വാഹനങ്ങള്‍ തടഞ്ഞത്. എന്നാല്‍ പോലീസ് ഇടപെടലിനെ തുടര്‍ന്ന് തടഞ്ഞ വാഹനങ്ങള്‍ പിന്നീട് കടത്തിവിട്ടു. പാണത്തൂര്‍- കാഞ്ഞങ്ങാട് റൂട്ടില്‍ ബസ് ഗതാഗതം സ്തംഭിച്ചത് ജനങ്ങളെ വലച്ചു. ഭീമനടി -നീലേശ്വരം റൂട്ടിലും ബസ് ഗതാഗതം തടസപ്പെട്ടു. വിവിധ മേഖലകളില്‍ നിന്നായി വാഹനങ്ങള്‍ തടഞ്ഞവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തടയപ്പെടുന്ന വാഹനങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാനും നിര്‍ദേശമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad