Type Here to Get Search Results !

Bottom Ad

ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്: ദളിത് പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല: കാനം


തിരുവനന്തപുരം (www.evisionnews.co): ഹര്‍ത്താല്‍ നടത്തുന്നതിനുള്ള എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദളിത് പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കാനം വ്യക്തമാക്കി. ഉത്തരേന്ത്യയിലെ ദളിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി കാനം എത്തിയത്.

അതേസമയം കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ആലപ്പുഴയിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമം നടത്തി. കെഎസ്ആര്‍ടിസി ബസുകള്‍ പലയിടത്തും സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സര്‍വീസ് നിര്‍ത്തിയെങ്കിലും ടിക്കറ്റ് റദ്ദാക്കി പണം തിരികെ നല്‍കാന്‍ തയാറാകതതിനെ ത്തുടര്‍ന്ന് യാത്രക്കാരും പ്രതിഷേധിച്ചു.

പലയിടത്തും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ആലപ്പുഴയില്‍ ബസ് തടഞ്ഞ സമരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്തനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഗീതാനന്ദന്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad