Type Here to Get Search Results !

Bottom Ad

കോഴിക്കോട്ടെ എ.ടി.എമ്മുകളില്‍ കാമറ വെച്ച് പണംകൊള്ളയടിച്ച കാസര്‍കോട്ടെ സംഘത്തിന് ഒത്താശ ചെയ്തത് കൊച്ചിയിലെ യുവതിയെന്ന് വിവരം


കാസര്‍കോട് (www.evisionnews.co): കോഴിക്കോട്ടെ എ.ടി.എമ്മുകളില്‍ നിന്നും പണം കൊള്ളയടിച്ച കാസര്‍കോട്ടെ സംഘത്തിന് എല്ലാവിധ സഹായങ്ങളും ചെയ്ത് കൊടുത്തത് കൊച്ചി സ്വദേശിനിയായ യുവതിയാണെന്ന് പോലീസ് കണ്ടെത്തി. കോഴിക്കോട് താമസിക്കുന്ന യുവതിയുടെ ഭര്‍ത്താവിനും തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം. എ.ടി.എം കൗണ്ടറിന്റെ കീപാഡിന് മുകളില്‍ ഒളിക്യാമറ വെച്ച് പിന്‍ നമ്പര്‍ ചോര്‍ത്തി പണം കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
കാസര്‍കോട് ചെട്ടുംകുഴിയിലെ നൂര്‍ മുഹമ്മദ് (33), രാംദാസ് നഗറിലെ മുഹമ്മദ് ബിലാല്‍ (28) എന്നിവരാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായത്. മധൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജുനൈദും കൊച്ചി സ്വദേശിയായ യുവതിയും അടക്കമുള്ളവരെയാണ് ഇനി പിടിയിലാകാനുള്ളത്. യുവതിയെ കണ്ടെത്തുന്നതിന് കോഴിക്കോട്ടും കൊച്ചിയിലുമായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ വിദഗ്ധയായ യുവതി ഭര്‍ത്താവ് മുഖാന്തിരമാണ് സംഘവുമായി ബന്ധം സ്ഥാപിച്ചതെന്നും കോഴിക്കോട് നഗരത്തില്‍ എ.ടി.എം കവര്‍ച്ചക്ക് സഹായം നല്‍കിയതിന് യുവതിക്ക് സംഘം പ്രതിഫലമായി രണ്ടുലക്ഷം രൂപ നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ച ചെയ്ത് ലഭിക്കുന്ന പണമെല്ലാം സംഘം യുവതിയുടെ അക്കൗണ്ടിലാണ് നിക്ഷേപിക്കാറ്. അതിനിടെ കാസര്‍കോട് ജില്ലയില്‍ എ.ടി.എം കൗണ്ടറുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ നൂര്‍മുഹമ്മദിനേയും മുഹമ്മദ് ബിലാലിനേയും കസ്റ്റഡിയില്‍ കിട്ടുന്നതിന് കാസര്‍കോട് പൊലീസ് നടപടിയാരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad