നീലേശ്വരം (www.evisionnews.co): മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സേതു ബങ്കളത്തിനു നേരെയുണ്ടായ അക്രമത്തില്‍ നീലേശ്വരം പ്രസ് ഫോറം പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ നിരന്തരം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റത്തില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. പ്രസിഡണ്ട് എം. സുധാകരന്‍ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ബാലചന്ദ്രന്‍ നീലേശ്വരം, സെക്രട്ടറി ശ്യാം ബാബു വെള്ളിക്കോത്ത്, ജോ. സെക്രട്ടറി സര്‍ഗം വിജയന്‍, കെ.ടി.എന്‍ രമേശന്‍, ഉപേന്ദ്രന്‍ മടിക്കൈ, എ. മണി, ഡി.രാജന്‍, എസ്.ബാബു, അനൂപ് പെരിയല്‍ സംസാരിച്ചു.

Post a Comment
0 Comments