കണ്ണൂര്‍ (www.evisionnews.co): കരുണ മെഡിക്കല്‍ കോളജുകളിലെ വിവാദ എം.ബി.ബി.എസ് പ്രവേശനം അംഗീകരിക്കാനുള്ള ബില്ലില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നോ നാളയോ ഉണ്ടായേക്കും. ജസ്റ്റിസ് പി. സദാശിവം ഒമ്പതിനു ചികിത്സയ്ക്കായി പോകുന്നതിനാല്‍ അതിനു മുന്‍പു തീരുമാനം ഉണ്ടായേക്കുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നലകുന്ന സൂചന. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്കു വിടാതെ തടഞ്ഞു വയ്ക്കാന്‍ ചട്ടം അനുവദിക്കാറില്ല.
സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ബില്‍ പുനഃപരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. അല്ലെങ്കില്‍ കൂടുതല്‍ വിശദീകരണം തേടി തിരിച്ചയയ്ക്കാം. അതേ സമയം ബില്‍ പുനഃപരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുനഃപരിശോധിക്കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ ബില്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെ അപ്പോള്‍ ആലോചിച്ചു തീരുമാനിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. ഗവര്‍ണറുടെ അനുമതിക്കായി അയച്ച ബില്‍ നിയമപരമായി നിലനില്‍ക്കുമോയെന്ന സംശയം ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രേഖാമൂലം തന്നെ പ്രകടിപ്പിച്ചിണ്ട്.
രണ്ടുതവണ സുപ്രീം കോടതി പുറത്താക്കിയ വിദ്യാര്‍ത്ഥികളെ വീണ്ടും നിലനിര്‍ത്താനുള്ള ശ്രമം കോടതിയലക്ഷ്യമായി കണ്ടാല്‍ ചീഫ് സെക്രട്ടറിയോ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോ ആയിരിക്കും കോടതിയില്‍ പിന്നീട് സമാധാനം പറയേണ്ടിവരും.

Post a Comment
0 Comments