Type Here to Get Search Results !

Bottom Ad

പ്രഥമ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി. അഹമ്മദ് കുഞ്ഞി മുസ്ലിം ലീഗില്‍ തിരിച്ചെത്തി


കാസര്‍കോട് (www.evisionnews.co): പ്രഥമ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും പൗരപ്രമുഖനുമായ സി. അഹമ്മദ് കുഞ്ഞി വീണ്ടും മുസ്ലിം ലീഗില്‍ തിരിച്ചെത്തി. പാര്‍ട്ടി നേതൃത്വവുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയതെന്നും മാറിയ സാഹചര്യത്തില്‍ ഒരുതിരുത്തലെന്നോണം മാതൃസംഘടനയിലേക്ക് തിരിച്ചുവരികയാണെന്നും അഹമ്മദ് കുഞ്ഞി കാസര്‍കോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. 

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ്മാന്‍, മഞ്ചേശ്വരം മണ്ഡലം നേതാക്കള്‍ എന്നിവരോടൊപ്പമാണ് അഹമ്മദ് കുഞ്ഞി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ലീഗുകാരനായിട്ടായിരുന്നു താന്‍ ജനിച്ചതും വളര്‍ന്നതും. പിന്നീടുണ്ടായ ചില നിര്‍ഭാഗ്യ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി. ഫാസിസത്തെ ചെറുക്കുന്നതിനും മതേതര മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടിയാണ് ലീഗിലേക്ക് തിരിച്ചുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad