Type Here to Get Search Results !

Bottom Ad

ആസിഫ സംഭവം: കുമ്മനത്തിന്റെ പോസ്റ്റിംഗ് നാടകം പൊളിച്ച് കയ്യില്‍ കൊടുത്ത് സോഷ്യല്‍ മീഡിയ


കശ്മീരിലെ കത്വയില്‍ സംഘപരിവാര്‍ അരുംകൊല ചെയ്ത ആസിഫയുടെ ഫോട്ടോ ഷെയര്‍ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖര്‍ ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്. ഇത്തരം കേസുകളില്‍ ഇരയാക്കപെടുന്നവര്‍ക്ക് നിയമം നല്‍കുന്ന അവകാശം പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണ്. ഇത് ഇരയെ അപമാനിക്കലാണ്. ഈ നിയമത്തെപ്പറ്റിയുള്ള അജ്ഞതമൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തതെന്നുമായിരുന്നു കുമ്മനത്തിന്റെ ആരോപണം.

എന്നാല്‍ കുമ്മനം വീണ്ടും സോഷ്യല്‍ മീഡിയയില്‍ അപഹാസ്യനായിരിക്കുകയാണ്. 2016 മെയ് 18 ന് കുമ്മനം ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഫോട്ടോയും പേരും ചേര്‍ത്തു തന്നെയായിരുന്നു അത്. അന്ന് അദ്ദേഹം ഇട്ട പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.

''പെരുമ്പാവൂരില്‍ ജിഷ എന്ന ദളിത് പെണ്‍കുട്ടി ദാരുണമായ വിധം കൊല ചെയ്യപ്പെട്ടിട്ട് ഇപ്പോള്‍ ഏറെ ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതുവരെ പ്രതിയെ കണ്ടുപിടിക്കാന്‍ പോലീസിനായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള വലിയൊരു പോലീസ് സംഘത്തെ തന്നെ അന്വേഷണത്തിനു നിയോഗിച്ചിട്ടും കേസില്‍ പുരോഗതി ഉണ്ടാകുന്നില്ലെന്നത് ദുരൂഹമാണ്. പോലീസിന്റെ അന്വേഷണം തടസപ്പെടുത്താന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുന്നുണ്ടെന്നു ന്യായമായും കരുതാവുന്നതാണ്.

ജിഷ വധക്കേസില്‍ അന്വേഷണം നടത്തിയ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി പോലീസ് പരാതി പരിഹാര സെല്‍ ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് പറയുകയുണ്ടായി.പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ പല വീഴ്ച്ചകളും ഉണ്ടായതായി അദ്ദേഹം അഭിപ്രായപെട്ടു.ഡിഎന്‍എ സാമ്പിള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയതെളിവുകള്‍ വരെ ലഭിച്ച സ്ഥിതിക്കു പ്രതിയാരെന്നു പോലീസിനു എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്നതേയുള്ളൂ. എന്നിട്ടും പോലീസ് തുടരുന്ന ഈ മെല്ലെപ്പോക്ക് കുറ്റവാളിയെ രക്ഷപ്പെടുത്താനാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''

അതേസമയം സംഭവത്തിന് വര്‍ഗീയനിറം നല്‍കാന്‍ ശ്രമിച്ചതിലൂടെ ഇത് മന:പൂര്‍വമാണെന്നും വ്യക്തമായി. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്ന് കുമ്മനം ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരളാ പൊലീസ് ചീഫിന് പരാതിയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad