Type Here to Get Search Results !

Bottom Ad

ശുഹൈബ് വധത്തില്‍ സിബിഐയെ കാട്ടി വിരട്ടേണ്ടെന്ന് ജയരാജന്‍: 'പോയക്കാലം' ഓര്‍മിപ്പിച്ച് ട്രോളന്‍മാര്‍


കണ്ണൂര്‍ (www.evisionnews.co): ശുഹൈബ് വധത്തില്‍ സര്‍ക്കാര്‍ വന്‍പ്രഹരമേറ്റുവാങ്ങിയത് ചര്‍ച്ചചെയ്യുകയാണ് കേരളവും ഒപ്പം സമൂഹമാധ്യമങ്ങളും. സിബിഐ അന്വേഷണത്തെ ഇരുകൈയ്യും നീട്ടി കോണ്‍ഗ്രസ് സ്വീകരിച്ചപ്പോള്‍ കോടതിക്ക് കോടതിയുടേതായ നിലപാടുണ്ടാകാമെന്നും അത് തനിക്കറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പലതിലും മുന്‍പ് ആരോപണവിധേയനായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പ്രതികരണമാണ് കേരളം കാത്തിരുന്നത്. സിബിഐയെ കാട്ടി വിരട്ടേണ്ടെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

ഇതിനുപിന്നാലെയാണ് പോയക്കാലം ഓര്‍മിപ്പിച്ച് ട്രോളന്‍മാര്‍ രംഗത്തെത്തിയത്. മുമ്പ് കതിരൂര്‍ മനോജ് വധക്കേസില്‍ ഗൂഢാലോചന സംബന്ധിച്ച് ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് കാണിച്ച് ജയരാജന് സിബിഐ നേട്ടീസ് അയച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിന്ശ്രമിച്ചു. ഒടുവില്‍ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളി. അറസ്റ്റിലേക്ക് സംഭവം നീങ്ങുന്നത് മുന്നില്‍ കണ്ട് പി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സ തേടിയിരുന്നു. ഈ സംഭവമാണ് ജയരാജന്റെ പ്രതികരണം വന്നതിന് പിന്നാലെ ട്രോളന്മാര്‍ പരിഹസിക്കുന്നത്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad