Type Here to Get Search Results !

Bottom Ad

ആലംപാടി അല്‍ ബിര്‍റ് പ്രീ സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് നിര്‍മിച്ചുനല്‍കി


ആലംപാടി (www.evisionnews.co): സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലായി ആലംപാടിയില്‍ ഖിളര്‍ ജമാഅത്ത് കമ്മിറ്റി ആരംഭിച്ച അല്‍ബിര്‍റ് പ്രീ സ്‌കൂളിന് സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ വകയിലായി രണ്ട് സ്മാര്‍ട്ട് ക്ലാസുകള്‍ നിര്‍മിച്ചുനല്‍കി. ക്ലാസ് റൂമിന്റെ താക്കോല്‍ ദാനം ഉദയാസ്തമന ഉറൂസിന്റെ സദസില്‍ സൗദി കമ്മിറ്റി ഭാരവാഹികള്‍ ആലംപാടി ഖിളര്‍ ജമാഅത്ത് പ്രസിഡണ്ട് എം.എ അബൂബക്കര്‍ ഹാജിക്ക് താക്കോല്‍ കൈമാറി. 

ചടങ്ങില്‍ ഭാരവാഹികളായ മുഹമ്മദ് ഹാജി മേനത്ത്, അബൂബക്കര്‍ ഹാജി മിഹ്‌റാജ്, നാസര്‍ തായിഫ്, അബൂബകര്‍, മഹറൂഫ്, വൈറ്റ് ഷരീഫ്, റഖീബ്, റൗഫ്, ഹനീഫ് ബദരിയ, സി.എ അഹമ്മദ്, ലത്തീഫ് കേളങ്കയം സംബന്ധിച്ചു. ഉദയാസ്തമന ഉറൂസിലേ കൂട്ടപ്രാര്‍ത്ഥനക്ക് സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. 

ഇന്ന് നടക്കുന്ന സമാപന പരിപാടിയില്‍ സമസ്ത പ്രസിഡണ്ട്് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത് കോയ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കും. റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തും. നാളെ ഖത്തമുല്‍ ഖുര്‍ആനും പതിനായിരങ്ങള്‍ക്ക് അന്നദാനവും നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad