Type Here to Get Search Results !

Bottom Ad

സ്‌കൂളുകളില്‍ സെന്റ് ഓഫ് പാര്‍ട്ടിയുടെ പേരില്‍ നടക്കുന്ന ആഭാസം നിയന്ത്രിക്കണം എസ്.കെ.എസ്.എസ്.എഫ്


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെന്റ് ഓഫ് പാര്‍ട്ടിയുടെ പേരില്‍ നടക്കുന്ന ആഭാസങ്ങള്‍ നിയന്ത്രിക്കണമെന്ന് എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ജില്ലയില്‍ വിവിധ കലാലയങ്ങള്‍ കേന്ദ്രികരിച്ച് കഞ്ചാവ് വില്‍പനകള്‍ നടക്കുന്നുണ്ടങ്കിലും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. പ്രാദേശികായി വിദ്യാഭ്യാസ പ്രവര്‍ത്തകരെ ഉശപ്പെടുത്തി സ്‌കൂള്‍ എത്തിക്‌സ് കമ്മിറ്റി രൂപികരിച്ച് റാഗിംഗ് അടക്കമുള്ള ആഭാസങ്ങളെ നിയന്ത്രിക്കാന്‍ സ്ഥാപനങ്ങള്‍ മുന്നോട്ടു വരണമെന്ന് കാസര്‍കോട് മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിരയും ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടിയും ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad