Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയില്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റിനെ നിയമിക്കണം: കാസര്‍കോടിനൊരിടം മന്ത്രിക്ക് കത്തയച്ചു


കാസര്‍കോട് (www.evisionnews.co): ജനറല്‍ ആശുപത്രിയില്‍ നിന്നും താത്കാലികമായി എടുത്തുമാറ്റിയ പീഡിയാട്രിക് സീനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തിക പുനഃസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ചു കാസര്‍കോടിനൊരിടം ജനകീയ കൂട്ടായ്മ ആരോഗ്യ മന്ത്രിക്കും പ്രിന്‍സിപ്പാള്‍ സെക്രട്ടറിക്കും കത്തയച്ചു. 

2010ല്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ സ്ഥലംമാറിപ്പോയതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് നിയമനം നടക്കാതെ വന്നപ്പോഴാണ് 2011വരെ താല്‍ക്കാലികമായി ഈതസ്തിക എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം ജില്ലയില്‍ തന്നെ സ്ഥിരതാമസമുള്ള തൊഴില്‍ പരിചയമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ അടക്കം ഉണ്ടായിരുന്നിട്ടും പ്രസ്തുത തസ്തിക പുനഃസ്ഥാപിക്കാന്‍ യാതൊരു വിധ നടപടിയും എടുത്തിട്ടില്ലെന്ന് മാത്രമല്ല തസ്തികയുടെ അഭാവം ചൂണ്ടിക്കാട്ടി അവരെ സ്ഥാനക്കയറ്റം നല്‍കി മറ്റുജില്ലകളിലേക്ക് സ്ഥലംമാറ്റം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 

എന്‍ഡോസള്‍ഫാന്‍ ഇരകളായ ധാരാളം കുട്ടികളുള്ള ജില്ലക്ക് അര്‍ഹമായ ഇത്തരം സേവനങ്ങള്‍ നിഷേധിക്കുന്നതിലൂടെ ജില്ലയിലെ ജനങ്ങളോട് കടുത്ത അനീതിയാണ് ചെയ്യുന്നത്. തസ്തിക പുനഃ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നതോടൊപ്പം പരിച്ചയസമ്പത്തുള്ള വിദഗ്ധരായ ഡോക്ടര്‍മാരെ ഇവിടെ തന്നെ നിലനിര്‍ത്താനുള്ള നടപടിയും സ്വീകരിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad