കാസര്‍കോട് (www.evisionnews.co): ഉദുമയില്‍ ദൂരൂഹസാഹചരത്തില്‍ കൊല്ലപ്പെട്ട ജസീമിന്റെ മരണം എ.ഡി.ജി.പിയുടെ മേല്‍ നോട്ടത്തില്‍ എസ്.പിയുടെ നേത്യതത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപെട്ടു. ജാസിറിന്റെ മരണവുമായ ബന്ധപ്പെട്ട കേസില്‍ തുടക്കം മുതല്‍ ബോധപൂര്‍വമായ അനാസ്ഥയാണ് പോലീസ് കാണിക്കുന്നത്. നാട്ടിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റിയ മൃതദേഹം പോലീസിന് കണ്ടുപിടിക്കാന്‍ പറ്റിയില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യം തട്ടികൊണ്ടുപോവലായി ചിത്രീകരിച്ച കേസ് ഇപ്പോള്‍ ട്രയിന്‍തട്ടി മരിച്ചു എന്ന രൂപത്തില്‍ മാറ്റാനാണ് ശ്രമിക്കുന്നത്.
ഇത് പ്രാദേശിക പോലീസ് സംവിധാനത്തിലെ ചിലര്‍ക്ക് ഈ കേസുമായി ബന്ധമുണ്ട് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മയക്കുമരുന്ന് മാഫിയകളുടെ പങ്കും ചോദ്യംചെയ്യപ്പെടുന്നു. മയക്കുമരുന്ന് മാഫിയകളെ തുരത്തിയില്ലെങ്കില്‍ വരുംതലമുറ ഗുരുതരമായ പ്രശ്‌നങ്ങളെ നേരിടേണ്ടിവരും. അതുകൊണ്ട് ഉന്നതതല സംഘത്തെ കൊണ്ട് അന്വേഷിച്ചാല്‍ മാത്രമെ ഈകേസിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തു കൊണ്ടുവരാന്‍ പറ്റൂ എന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രസ്താവിച്ചു. പ്രസിഡണ്ട് സുമ റാണിപുരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ റാഷിദ് മുഹിയുദ്ദീന്‍, സിറാജുദീന്‍ മുജാഹിദ്, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ അസ്ലം സൂരംബയല്‍, മനീഷ് കുമ്പള, ശബ്‌നം ബഷീര്‍, ഇര്‍ഫാന്‍ ഉദുമ, ഷഹബാസ് കോളിയാട്ട്, അഹദ് സകരിയ സംസാരിച്ചു.
Post a Comment
0 Comments