Type Here to Get Search Results !

Bottom Ad

ജസീമിന്റെ മരണം ട്രെയിനിടിച്ചെന്ന്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് നല്‍കിയതിന് മൂന്നുപേര്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലില്‍ താമസക്കാരനുമായ ജാഫര്‍- ഫരീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) മരണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. കളനാട്ടെ സമീര്‍ (20), വിനീഷ് എന്ന ബബ്ലു (20), ജസീമിന്റെ സുഹൃത്തും സഹപാഠിയുമായ 16 കാരന്‍ എന്നിവരെയാണ് ബേക്കല്‍ പോലീസ് കേസെടുത്ത് അറസ്റ്റുചെയ്തത്. 
കഞ്ചാവ് കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നല്‍കിയതിനും ഉപയോഗിച്ചതിനുമാണ് കേസെടുത്ത് അറസ്റ്റു ചെയ്തത്. അതേസമയം ജസീമിന്റെ മരണം ട്രെയിനിടിച്ചാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് ജസീം വീട്ടില്‍ നിന്നിറങ്ങിയത്. ഡ്രസ് എടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇവര്‍ നേരെ കളനാട് റെയില്‍ പാളത്തിനടുത്ത് പോവുകയായിരുന്നു. ജസീം നടന്നത് ഇരുട്രാക്കുകളുടെയും നടുവിലൂടെയും കൂട്ടുകാരന്‍ ട്രാക്കിന്റെ ഓരംചേര്‍ന്നുമാണ്. മൊബൈല്‍ നോക്കിക്കൊണ്ടാണ് ജസീം നടന്നതെന്നും പോലീസ് പറഞ്ഞു. 7.45 മണിയോടെ മംഗളൂരു ഭാഗത്തുനിന്നുമെത്തിയ മലബാര്‍ എക്‌സ്പ്രസ് ജാസീമിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവം കണ്ട കൂട്ടുകാരന്‍ സമീറിന്റെയും വിനീഷിന്റെയുമടുത്തെത്തി കാര്യം പറഞ്ഞു. മൂവരും ചേര്‍ന്ന് തീവണ്ടിയിടിച്ച ഭാഗത്തെല്ലാം തിരഞ്ഞു. അതിനിടെ സമീറിനോട് സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന രണ്ടുപേരെത്തി. അവരോടും കാര്യം പറഞ്ഞു. ഏറെസമയം തിരഞ്ഞെങ്കിലും ജസീമിനെ കണ്ടെത്താനായില്ല. പിന്നീട് ഇവരെല്ലാം വീട്ടിലേക്കു പോയി.
തിങ്കളാഴ്ച പുലര്‍ച്ചെ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍ സമീറിനോട് കഞ്ചാവ് വാങ്ങാനെത്തിയ രണ്ടുപേരാണ് ഇക്കാര്യമെല്ലാം നാട്ടുകാരോടു പറഞ്ഞത്. ഈ വിവരം കിട്ടിയതോടെയാണ് മൂന്നുപേരെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. ജസീമിനൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ കൂട്ടുകാരന്‍ കഞ്ചാവുപയോഗിക്കില്ലെന്ന് വ്യക്തമായതായും അതുകൊണ്ടാണ് അറസ്റ്റു ചെയ്യാതെ വെറുതെ വിട്ടതായും പോലീസ് പറഞ്ഞു. അറസ്റ്റിലായ 16 കാരനെ കാസര്‍കോട് ജുവനൈല്‍ കോടതിയിലും മറ്റു രണ്ടുപേരെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിലും ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad