Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് രാപ്പകല്‍ സമരം തുടങ്ങി: എല്ലാം ശരിയാക്കാന്‍ വന്നവര്‍ ജനങ്ങളെ ഒന്നടങ്കം ശരിയാക്കുന്നു- ചെര്‍ക്കളം


കാസര്‍കോട് (www.evisionnews.co): എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് വോട്ടുവാങ്ങി അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളെ ഒന്നടങ്കം കൊന്നൊടുക്കി ശരിയാക്കി കൊണ്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും മാര്‍ക്കിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിനെതിരെയും യു.ഡി.എഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ കാസര്‍കോട് മണ്ഡലം പരിപാടി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണത്തിന്റെ ഹുങ്കില്‍ രാഷ്ട്രീയ പതിരാളികളെ കൊന്നൊടുക്കുന്ന നിലപാടില്‍ നിന്ന് സി.പി.എമ്മും സി.പി.ഐയും പിന്നോട്ടു പോയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ചെര്‍ക്കളം മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനവും ജി.എസ്.ടി.യും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തിരിക്കുകയാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചുതന്ന അവകാശങ്ങളെ ഓരോന്നായി ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെര്‍ക്കളം കുറ്റപ്പെടുത്തി.

ചെയര്‍മാന്‍ എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കരുണ്‍ താപ്പ സ്വാഗതം പറഞ്ഞു.

കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ടി.ഇ അബ്ദുല്ല, മൂസ ബി ചെര്‍ക്കള, കരിവെള്ളൂര്‍ വിജയന്‍, നാഷണല്‍ അബ്ദുല്ല, അഡ്വ. എ ഗോവിദ്ധന്‍ നായര്‍, സി.വി ജെയിംസ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, കെ.ഖാലിദ്, കെ.വാരിജാക്ഷന്‍, മാഹിന്‍ കേളോട്ട്, എ. അഹമ്മദ് ഹാജി, ഷരീഫ് കൊടവഞ്ചി, മുഹമ്മദ് കുഞ്ഞി ചായിന്റടി, ബീഫാത്തിമ ഇബ്രാഹിം, സാഹിന സലീം, സി.ബി അബ്ദുല്ല ഹാജി, ആര്‍.ഗംഗാദരന്‍, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, അബ്ദുല്‍ റഹ്മാന്‍ ഹാജി പട്ട്‌ള, ഇ. അബൂബക്കര്‍ ഹാജി, സഹീര്‍ ആസിഫ്, എ.എ അബ്ദുല്‍ റഹ്മാന്‍, ഉബൈദുള്ള കടവത്ത്, ഹാഷിം ബംബ്രാണി പ്രസംഗിച്ചു. രാപ്പകല്‍ സമരം ഞായറഴ്ച രാവിലെ പത്ത് മണിക്ക് സമാപിക്കും സമാപന പരിപാടി മുന്‍ ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad