Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ജില്ലാ കാമ്പസ് ഫുട്ബോള്‍ നൈറ്റ് ശ്രദ്ധേയമായി

കാസര്‍കോട് (www.evisionnews.co): 'പ്രതീക്ഷയാണ് വിദ്യാര്‍ത്ഥിത്വം പ്രതിപക്ഷമാണ് കലാലയം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച കാമ്പസ് സമ്മേളനങ്ങള്‍ക്ക് സമാപനംകുറിച്ച് ജില്ലയില്‍ പതിനാറ് കോളജുകളില്‍ നിലവില്‍വന്ന എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ടീമുകളെ പങ്കടുപ്പിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് ഫുട്ബോള്‍ നൈറ്റ് സമാപിച്ചു. മാന്യ വിന്‍ടച്ച് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എം.എസ്.എഫ് പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. 

കോളജ് തലം, മണ്ഡലംതലം എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലായി നടന്ന മത്സരങ്ങള്‍ കാണികളെ ആവേശകൊടുമുടിയിലാഴ്ത്തി. വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ കൈതക്കാട് ഷറഫ് കോളജിനെ ഫൈനലില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി കാസര്‍കോട് ഗവ. ഐ.ടി.ഐ കോളജ് കിരീടംചൂടി. മണ്ഡലം വിഭാഗത്തില്‍ മഞ്ചേശ്വരം മണ്ഡലം ടീമിനെ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തി ഉദുമ മണ്ഡലം ടീം ജേതാക്കളായി.

ചാമ്പ്യന്മാരായ ഗവ. ഐ.ടി.ഐ ടീമിന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ടി.എ ഹനീഫ് സ്മാരക ട്രോഫിയും ജില്ലാ എം.എസ്.എഫ് ഏര്‍പ്പെടുത്തിയ ക്യാഷ് പ്രൈസും സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി സമ്മാനിച്ചു. റണ്ണറപ്പായ കൈതക്കാട് ഷറഫ് കോളജിന് സനാബില്‍ ഫുട്ബോള്‍ അക്കാദമി സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും എം.എസ്.എഫ് ഏര്‍പ്പെടുത്തിയ ക്യാഷ് പ്രൈസും ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി കൈമാറി. ഫെയര്‍പ്ലെ അവാര്‍ഡിന് ഷറഫ് കോളജ് അര്‍ഹരായി. 

അഞ്ചു മണ്ഡലങ്ങള്‍ തമ്മില്‍ നടന്ന സൗഹാര്‍ദ മത്സരത്തില്‍ വിജയികളായ ഉദുമ മണ്ഡലം ടീമിന് ഡിസൈന്‍സ് കാഞ്ഞങ്ങാട് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് മണിയനോടി ഏര്‍പ്പെടുത്തിയ ക്യാഷ് പ്രൈസും ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ മഞ്ചേശ്വരം മണ്ഡലം ടീമിന് ഐ കാര്‍ഡ് കാഞ്ഞങ്ങാട് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും ക്യാഷ് പ്രൈസും ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ ഹമീദ് വിതരണം ചെയ്തു. ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ മെഡല്‍ വിതരണം നടത്തി. ഫെയര്‍പ്ലെ അവാര്‍ഡിന് കാഞ്ഞങ്ങാട് മണ്ഡലം ടീം അര്‍ഹരായി. 

ടൂര്‍ണമെന്റോനടുബന്ധിച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്റെ നായകത്വത്തില്‍ ജില്ലാ മുസ്ലിം ലീഗ് ടീമും എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണിയുടെ നേതൃത്വത്തില്‍ ജില്ലാ ടീമും തമ്മില്‍ നടന്ന സൗഹൃദ മത്സരം കാണികള്‍ക്ക് ഹരംപകര്‍ന്നു. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി കളത്തിലിറങ്ങിയ മുസ്ലിം ലീഗ് ടീം എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് എം.എസ്.എഫ് ടീമിനെ പരാജയപ്പെടുത്തി. 

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.എ.എം ബഷീര്‍, സെക്രട്ടറിമാരായ മൂസ ബി ചെര്‍ക്കള, വി.പി അബ്ദുല്‍ ഖാദര്‍, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കേളോട്ട്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് പട്‌ല, നാസര്‍ ചായിന്റടി, എം.എ നജീബ്, അസീസ് കളത്തൂര്‍, എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഉസാമ പള്ളങ്കോട്, യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍, എം.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ കബീര്‍ ചെര്‍ക്കള, ഷംസുദ്ധീന്‍ കിന്നിംഗാര്‍, നൂറുദ്ധീന്‍ ബെളിഞ്ചം സംസാരിച്ചു. 

എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജാബിര്‍ തങ്കയം, ആസിഫ് ഉപ്പള, കാദര്‍ ആലൂര്‍, നഷാത്ത് പരവനടുക്കം, ടി.വി കുഞ്ഞബ്ദുള്ള ബീരിച്ചേരി, റമീസ് ആറങ്ങാടി, അനസ് എതിര്‍ത്തോട്, സിദ്ദീഖ് മഞ്ചേശ്വരം, സര്‍ഫറാസ് കടവത്ത്, അസ്ഹറുദ്ദീന്‍ മണിയനോടി, നവാസ് കുഞ്ചാര്‍, സവാദ് അംഗഡിമുഗര്‍, അഷ്റഫ് ബോവിക്കാനം, റംഷീദ് തോയമ്മല്‍, സൈഫുദ്ധീന്‍ തങ്ങള്‍,ഹാരിസ് ബെദിര, അജ്മല്‍, എം. അബ്ബാസ്, ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad