Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് ചന്ദ്രഗിരി പുഴ സംരക്ഷണ വലയം 22ന്


കാസര്‍കോട് (www.evisionnews.co): ജലം ജീവനാണ് എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്കാസര്‍കോട് മേഖല കമ്മിറ്റി മാര്‍ച്ച് 22മുതല്‍ ജൂണ്‍ അഞ്ചു വരെ സംഘടിപ്പിക്കുന്ന ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായിട്ടുള്ള ചന്ദ്രഗിരി പുഴ സംരക്ഷണ വലയം 22ന് വൈകിട്ട് അഞ്ചുമണിക്ക് പുലിക്കുന്ന് ചന്ദ്രിഗിരി പുഴയോരത്ത് നടക്കും. പരിപാടി കാസര്‍കോട് പീപിള്‍സ് ഫോറം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ഗോപിനാദന്‍ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിക്കും. ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.എ നജീബ് മുഖ്യപ്രഭാഷണം നടത്തും. മേഖലാ ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറയും. പരിപാടി മത സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad