Type Here to Get Search Results !

Bottom Ad

ജാസിന്റെ മരണത്തില്‍ അസ്വാഭാവികത: കൂട്ടുകാര്‍ മരണവിവരം മറച്ചുവെച്ചു, രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍


കാസര്‍കോട് (www.evisionnews.co): കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിര്‍ (15) എന്ന വിദ്യാര്‍ത്ഥിയെ റെയില്‍വെ ട്രാക്കിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരുഹതയേറുന്നു. നാലുദിവസം മുമ്പ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റെയില്‍വെ ട്രാക്കിന്റെ ഓവുചാലില്‍ കണ്ടെത്തിയത്. 

വ്യാഴാഴ്ച വൈകിട്ടോടെ മുടി വെട്ടാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ജാസിര്‍. പിന്നീട് ഏഴുമണിയോടെ പിതാവിന്റെ ഫോണിലേക്ക് വിളിച്ച് സ്‌കൂള്‍ സെന്റ് ഓഫിനുള്ള വസ്ത്രംവാങ്ങാന്‍ സുഹൃത്തിന്റെ കൂടെ പോകുന്നുവെന്ന് പറഞ്ഞിരുന്നു. അന്ന് വൈകുന്നേരം തന്നെ ജാസിറും മാങ്ങാട്ടെ ഒരു സുഹൃത്തും ഉദുമയിലെ മൊബൈല്‍ കടയിലെത്തി ബന്ധുവായ യുവാവിനോട് 500 രൂപ കടമായി ചോദിച്ചിരുന്നു. ഇയാള്‍ പണം കൊടുത്തിരുന്നില്ല. അതിനിടെ (www.evisionnews.co)കൂട്ടുകാരന്റെ കയ്യില്‍ നിന്നും ഒരു പഴയ മൊബൈല്‍ ഫോണ്‍ വാങ്ങിയതായും പറയുന്നുണ്ട്. 

വൈകിട്ട് വസ്ത്രമെടുക്കാനെന്നും പറഞ്ഞ് പോയ കുട്ടി രാത്രിയേറെ വൈകിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് പിതാവ് ബേക്കല്‍ പോലീസില്‍ പരാതിപ്പെടുന്നത്. തുടര്‍ന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവര്‍ത്തകരുമെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അതിനിടെയാണ് പുലര്‍ച്ചെ റെയില്‍വെ ട്രാക്കിന് സമീപം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

ട്രെയിന്‍ തട്ടിമരിച്ചതാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ മൃതദേഹത്തിന് മൂന്നുദിവസത്തിലേറെ പഴക്കമുണ്ട്. അതിനാല്‍ അന്ന് തന്നെ മരണം സംഭവിച്ചതായും മരണവിവരം കൂട്ടുകാര്‍ മറച്ചുവെക്കുകയായിരുന്നുവെന്നും സംശയിക്കുന്നു. സംഭവത്തില്‍ മാങ്ങാട്ടെ രണ്ടു പേരെ പോലീസ് കസ്റ്റഡിയിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

.

Post a Comment

0 Comments

Top Post Ad

Below Post Ad