Type Here to Get Search Results !

Bottom Ad

ഫെബ്രുവരി 14 ഇനി പ്രണയദിനമല്ല: മാതാപിതാക്കളെ ആദരിക്കാനുള്ള ദിനം


രാജസ്ഥാന്‍ (www.evisionnews.co): രാജസ്ഥാനിലെ സ്‌കൂള്‍ കലണ്ടറില്‍ ഇനിമുതല്‍ ഫെബ്രുവരി 14 പ്രണയദിനമല്ലായിരിക്കും മാതാപിതാക്കളെ ആദരിക്കുന്ന ദിനമായിരിക്കും. ഫെബ്രുവരി 14ന് മാതൃ-പിതൃ പൂജന്‍ സമ്മന്‍ സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നാനി ആവശ്യപ്പെട്ടു.

'മറ്റുള്ളവരെ സ്നേഹിക്കുന്നതിനു മുമ്പ് കുട്ടികള്‍ ആദ്യം തങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കണം,കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള സ്നേഹം വളര്‍ത്തുകയെന്ന ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്' മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 14 മുതിര്‍ന്നവരെ ബഹുമാനിക്കുന്ന ദിവസമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട ആദ്യ സര്‍ക്കാരല്ല രാജസ്ഥാന്‍. ഇന്ത്യന്‍ സംസ്‌കാരം ശക്തപ്പെടുത്താന്‍ എന്ന് ആവശ്യം ഉന്നയിച്ച് ഛത്തീസ്ഗഡ് സ്‌കൂളുകളും സമാന അഭിപ്രായമുയര്‍ത്തിയിരുന്നു. അടിയന്തിരാവസ്ഥയെ കുറിച്ചുള്ള ഒരു അധ്യായത്തില്‍ നിന്ന് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് നീക്കംചെയ്ത സംഭവത്തില്‍ വസുദേവ് വിവാദത്തിലകപ്പെട്ടിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad