Type Here to Get Search Results !

Bottom Ad

ജില്ലയില്‍ കഴിഞ്ഞ വര്‍ഷം റോഡില്‍ മരിച്ചത് 105പേര്‍: നിയമം ലംഘിച്ച 117പേരുടെ ലൈസന്‍സ് സസ്പെന്റ്് ചെയ്തു


കാസര്‍കോട് (www.evisionnews.co): നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുകയും അമിതഭാരം കയറ്റി വാഹനമോടിക്കുകയും ചെയ്ത 117ഡ്രൈവര്‍മാരുടെ മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് ആര്‍.ടി.ഒ ബാബുജോണ്‍ സസ്പെന്റ്് ചെയ്തു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നത് അപകടങ്ങള്‍ക്ക് പ്രധാന കാരണമായിരിക്കുകയാണ്. ഇത്തരത്തില്‍ കുറ്റം ആവര്‍ത്തിക്കുന്നവരുടെ മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 105പേരാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇതില്‍ പലതും അശ്രദ്ധമായ ഡ്രൈവിംഗിന്റെ ഇരകളാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം അപകടങ്ങള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ കര്‍ശനമാക്കുന്നത്. വാഹന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടറായ എ.കെ രാജീവന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ ടി. ചന്ദ്രകുമാര്‍, കെ. സിജു, പി. സുധാകരന്‍ എന്നിവരും പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍.ടി.ഒ ബാബു ജോണ്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad