Type Here to Get Search Results !

Bottom Ad

പോലീസ് വാഹനം ലോറിയുമായി കൂട്ടിയിടിച്ച് എഎസ്‌ഐ ഉള്‍പ്പെടെ അഞ്ചുപേക്ക് പരിക്ക്


കാഞ്ഞങ്ങാട് (www.evisionnews.co): പോലീസ് വാഹനം ലോറിയുമായി കൂട്ടിയിടിച്ച് എ.എസ്.ഐ ഉള്‍പ്പെടെ അഞ്ചുപോലീസുകാര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി രാത്രികാല പട്രോളിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ കൊടക്കാട് സ്വദേശി രാമചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രജീഷ്, ബിജു, ശ്രീജിത്ത്, ഹോംഗാര്‍ഡ് കയ്യൂര്‍ സ്വദേശി ദാമോദരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad