Type Here to Get Search Results !

Bottom Ad

കൊലക്കേസ് പ്രതി നിസാമിനെ സഹായിച്ചത് കോപ്പിയടിച്ച ഐജിയെന്ന് ജേക്കബ് ജോബ്

പത്തനംതിട്ട (www.evisionnews.co): ചന്ദ്രബോസ് വധ കേസിലെ പ്രതി നിസാമിനെ സഹായിച്ചത് കോപ്പിയടിച്ച ഐജിയെന്ന് പത്തനംതിട്ട എസ്.പി ജേക്കബ് ജോബ്. നിസാമിനെ സഹായിച്ചത് കോപ്പിയടിച്ചതിന് ഡീബാര്‍ ചെയ്യപ്പെട്ട ഉദ്യേഗസ്ഥനാണ്. പ്രതിക്കു വഴിവിട്ട സഹായം ചെയ്ത ഉദ്യേഗസ്ഥര്‍ക്കതിരെ നടപടിയെടുത്തില്ലെന്നും ജേക്കബ് ജോബ് ആരോപിച്ചു. നേരെത്ത എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചതിന്റെ പേരില്‍ തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന ടി.ജെ ജോസിനെ എം ജി സര്‍വകലാശാല ഡീബാര്‍ ചെയ്തിരുന്നു. ഐജി കോപ്പിയടിച്ചതായി സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഈ മാസമാദ്യം തൃശൂരില്‍ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനു ഉന്നതരുടെ വഴിവിട്ട സഹായം ലഭിച്ചുവെന്ന പരമാര്‍ശവുമായി പത്തനംതിട്ട എസ് പി ജേക്കബ് ജോബ് രംഗത്ത് വന്നിരുന്നു. തനിക്കതിരെ പ്രചരിച്ചത് വ്യാജ ആരോപണങ്ങളാണ്. താന്‍ ചന്ദ്രബോസിനെ സഹായിച്ചിട്ടില്ല. സംഭവത്തിനു പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ട്. ഒരു ഉന്നത പോലീസ് ഉന്നത ഉദ്യോഗസ്ഥന്‍ പ്രമുഖ നടിയുടെ കൂടെ അന്ന് ഹോട്ടലില്‍ താമസിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ അയാള്‍ക്ക് പങ്കുണ്ട്. ആ ഉദ്യോഗസ്ഥനാണ് തന്നെ ചതിച്ചതെന്നും ജേക്കബ് ജോബ് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad