ന്യൂഡല്‍ഹി (www.evisionnews.co): നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പോസ്റ്റ്. ഇന്ന് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അത്യാഹിതങ്ങളില്‍ ഒന്ന് സംഭവിച്ചതിന്റെ അഞ്ഞൂറാം ദിനമാണ്. ഈ ദിനത്തില്‍ ഒരു വ്യക്തിയുടെ ബുദ്ധിശൂന്യമായ ആശയം കാരണം ജീവന്‍ നഷ്ടമായ വ്യക്തികളെ ഞങ്ങള്‍ അനുസ്മരിക്കുന്നു. ഡിമോ ഡിസാസ്റ്റര്‍ എന്ന ഹാഷ്ടാഗും ഈ പോസ്റ്റിലുണ്ട്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് മോദിയെ കണക്കിന് പരിഹസിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
മോദി ചെമ്മരിയാടുകളുടെ കൂടെ നില്‍കുന്ന ചിത്രവും ചേര്‍ത്തിട്ടുണ്ട്. നോട്ടുനിരോധനം എല്ലാവര്‍ക്കും കമ്പിളിപ്പുതപ്പ് തരാമെന്ന് പറയുന്ന നേതാവിന്റെ വാക്ക് കേട്ട് ആഹ്ലാദിക്കുന്ന ചെമ്മരിയാടുകളെ ഓര്‍മമ്മപ്പിക്കുന്നു. കൂട്ടത്തില്‍ ഒരു ചെമ്മരിയാട് എവിടെ നിന്നാണ് കമ്പിളിപ്പുതപ്പ് ലഭിക്കുക. അതുവരെ മാത്രമായിരുന്നു അവരുടെ ആഹ്ലാദമെന്നും ചിത്രത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

Post a Comment
0 Comments