Type Here to Get Search Results !

Bottom Ad

ദീലിപിനെ ചതിച്ചത് മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും: പ്രതിഫലമായി മഞ്ജുവിന് മുംബൈയില്‍ ഫ്ളാറ്റ് ലഭിച്ചു


കൊച്ചി (www.evisionnews.co): നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജുവാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ഗുരുതര ആരോപണവുമായി പ്രതി മാര്‍ട്ടിന്‍. ദീലിപിനെ ചതിച്ചത് മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണെന്നും നടി രമ്യാ നമ്പീശനും ഗൂഢാലോചനയില്‍ പങ്കാളിയായെന്നും മാര്‍ട്ടിന്‍ പറഞ്ഞു. പ്രതിഫലമായി മഞ്ജുവിന് മുംബൈയില്‍ ഫ്ളാറ്റും ഒടിയന്‍ സിനിമയില്‍ ചാന്‍സും കിട്ടി എന്നുമായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയാണ് മാര്‍ട്ടിന്‍. തനിക്ക് ചില കാര്യങ്ങള്‍ രഹസ്യമായി അറിയിക്കാനുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജനുവരിയില്‍ കേസ് പരിഗണിച്ചപ്പോള്‍ കോടതി മാര്‍ട്ടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. നടിയെയും പള്‍സര്‍ സുനിയെയും തനിക്ക് പേടിയാണെന്നും സുനി മുന്നില്‍ നില്‍ക്കുമ്പോള്‍ വെളിപ്പെടുത്താന്‍ തനിക്ക് ധൈര്യമില്ലെന്നുമായിരുന്നു അന്ന് മാര്‍ട്ടിന്‍ പറഞ്ഞത്. തുടര്‍ന്ന് സുനിയെയും മറ്റു പ്രതികളെയും പുറത്തേക്ക് കൊണ്ടുപോവാന്‍ നിര്‍ദ്ദേശിച്ച കോടതി അടച്ചിട്ട മുറിയില്‍ മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ കേള്‍ക്കുകയായിരുന്നു.

അതേസമയം കേസിലെ സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയില്‍ ഇന്ന് വീണ്ടും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചിരുന്നു. രേഖകള്‍ നല്‍കാനാവില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad