Type Here to Get Search Results !

Bottom Ad

കുമ്പഡാജെയില്‍ കഞ്ചാവിന്റെ ഉപയോഗം പെരുകുന്നുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധം


കുമ്പഡാജെ (www.evisionnews.co): കുമ്പഡാജെയില്‍ കഞ്ചാവിന്റെ ഉപയോഗം പെരുകുന്നുവെന്നും ജില്ലയിലെ കഞ്ചാവു മാഫിയകള്‍ക്ക് ഈ പ്രദേശവുമായി ബന്ധമുണ്ടെന്നുമുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ക്യാപ്‌സികോസ് ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തക സമിതിയോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ കുറച്ച് കാലങ്ങളായി കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി ലോബികള്‍ക്ക് കുമ്പഡാജെയുമായി ബന്ധമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. നിലവില്‍ ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ലഹരി മാഫിയയുമായി യാതൊരു ബന്ധവുമില്ലാത്ത കമ്പഡാജെ പോലൊരു പ്രദേശത്തെ വര്‍ത്തയാകുന്നത് ലഹരിമാഫികളിലേകുള്ള പോലീസിന്റെ അന്വേഷണം വഴിതിരിച്ച് വിടനുള്ള ശ്രമത്തിന്റെ ഭാഗമായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം കുറ്റപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad