Type Here to Get Search Results !

Bottom Ad

ഖത്തര്‍ കെ.എം.സി.സി ടി. ഉബൈദ് പുരസ്‌കാര സമര്‍പ്പണം നാളെ: അബ്ദുസമദ് സമദാനി സംബന്ധിക്കും


കാസര്‍കോട് (www.evisionnews.co): ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ ടി. ഉബൈദ് സ്മാരക പുരസ്‌കാരം നാളെ വിതരണം ചെയ്യും. മാധ്യമരംഗത്തും പ്രഭാഷണ രംഗത്തും ഉയര്‍ന്നൊരു ഇടംകണ്ടെത്തുകയും കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ ചലിപ്പിക്കുകയും ചെയ്യുന്ന ചന്ദ്രിക മുന്‍ കാസര്‍കോട് ബ്യൂറോ ചീഫ് റഹ്മാന്‍ തായലങ്ങാടിക്കും ജീവകാരുണ്യ രംഗത്തെ അനുപമ വ്യക്തിത്വം കാഞ്ഞങ്ങാട്ടെ ഗംഗന്‍ കെ. മൂവാരികുണ്ടിനുമാണ് പുരസ്‌കാരം നല്‍കുന്നത്. 

രാവിലെ പത്തുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി അവാര്‍ഡ് സമര്‍പ്പണം നടത്തും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംസ്ഥാന- ജില്ലാ നേതാക്കളും സാംസ്‌കാരിക- മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എം. ലുഖ്മാനുല്‍ ഹക്കീം ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad