Type Here to Get Search Results !

Bottom Ad

ജാസിറിന്റെ മരണത്തില്‍ ദുരൂഹതയേറി: മൃതദേഹം കണ്ടെത്തിയത് കസ്റ്റഡിയിലുള്ള ഒരാളുടെ വീട്ടിന് സമീപത്തെ ഓവുചാലില്‍


കാസര്‍കോട് (www.evisionnews.co): മാങ്ങാട്ട് നിന്നും കാണാതായ മുഹമ്മദ് ജാസിര്‍ (15) എന്ന വിദ്യാര്‍ത്ഥിയെ റെയില്‍വെ ട്രാക്കിനടുത്തെ ഓവുചാലില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കളനാട് ഓവര്‍ ബ്രിഡ്ജിനും കളനാട് പാലത്തിനും മധ്യേയായി റെയില്‍വേ ട്രാക്കിന് സമീപത്തെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ ദിവസം ജാസിറിനൊപ്പമുണ്ടായിരുന്നവരാണ് മൃതദേഹം പോലീസിന് കാട്ടിക്കൊടുത്തത്. 

സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നാലുപേരില്‍ ഒരാളുടെ വീടിന് സമീപത്തെ ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. ഇതും ഏറെ സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ ജാസിറിന്റെ ബന്ധുവുമാണ്. ബന്ധുവിന് ജാസിറിനോട് വ്യക്തിപരമായ വിരോധം ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. സംഭവ ദിവസം ജാസിറും കൂടെയുണ്ടായിരുന്നവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും സംശയിക്കുന്നു. കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരിക്കുകയാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad