Type Here to Get Search Results !

Bottom Ad

1.2കിലോഗ്രാം കഞ്ചാവുമായി മേല്‍പ്പറമ്പ് സ്വദേശി അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): വില്‍പനക്കായി കാറില്‍ കൊണ്ടുവന്ന 1.2കിലോ ഗ്രാം കഞ്ചാവുമായി മേല്‍പ്പറമ്പ് സ്വദേശി അറസ്റ്റില്‍. കാര്‍ കസ്റ്റഡിയിലെടുത്തു. മേല്‍പറമ്പിലെ അബ്ദുല്‍ നസീറിനെ (44)യാണ് കാസര്‍കോട് ടൗണ്‍ എ.എസ്.ഐ ഗംഗാധരന്‍ അറസ്റ്റു ചെയ്തത്. സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് നസീറെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 14, 5836നമ്പര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad