Type Here to Get Search Results !

Bottom Ad

ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍: മതേതര രാഷ്ട്രീയത്തിന് കരുത്തുപകരും: സി.കെ സുബൈര്‍


കാസര്‍കോട് (www.evisionnews.co): യു.പി, ബീഹാര്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ മതേതര രാഷ്ട്രീയത്തിന് കരുത്തുപകരുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ അഭിപ്രാായപ്പെട്ടു. കാസർകോട്ട് വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഇവിഷൻ ന്യൂസിനോട് സംസാരിക്കുകയായിരുന്നു.

യു.പിയിലെ ഗൊരഖ്പൂര്‍ മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് രണ്ടുപതിറ്റാണ്ടിലേറെ കാലം ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്ത മണ്ഡലമാണ്. യോഗി ഗവര്‍മെണ്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് സിറ്റിംഗ് സീറ്റുകളിലുണ്ടായ ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകളുടെ മുഖമടച്ചുള്ള അടിയാണ്. വിശാല മതേതര സഖ്യംതകര്‍ത്ത് ബി.ജെ.പിയോടൊപ്പം പോയ നിതിഷ് കുമാറിനെ ബിഹാറിലെ ജനത തള്ളിക്കളഞ്ഞിരിക്കുന്നു. 

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഒരുമിച്ചുനില്‍ക്കുന്നത് മഹത്തായ മാതൃകയാണ്. പഞ്ചാബിലെ ഗുരുദാസ്പൂരും രാജസ്ഥാനിലെ ആള്‍വാറും അജ്മീറും ഏറ്റവുമൊടുവില്‍ യുപിയിലും ബീഹാറിലും മുഴങ്ങി കേള്‍ക്കുന്നത് മതേതര രാഷ്ടീയത്തിന്റെ വിജയഭേരിയാണ്. രാജ്യത്തെ മതേതര ശക്തികള്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദി വാഴ്ചക്ക് അറുതിവരും. മതേതര ചേരി ദേശവ്യാപകമായി ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad