Type Here to Get Search Results !

Bottom Ad

കുഴല്‍കിണര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുവീടുകള്‍ തകര്‍ന്നു


കാസര്‍കോട് (www.evisionnews.co): കുഴല്‍കിണര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുവീടുകളും ഗുളികന്‍ തറയുടെ മതിലും തകര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് കോട്ടക്കുന്ന് പൂത്തകുണ്ടിലാണ് സംഭവം നടന്നത്. പൂത്തകുണ്ടില്‍ കുഴല്‍കിണര്‍ നിര്‍മാണത്തിനെത്തിയ മയിലാട്ടി പെട്രോള്‍ പമ്പിനടുത്ത് അയ്യപ്പ ബോര്‍വെല്‍ ഏജന്‍സിയുടെ ലോറിയാണ് മറിഞ്ഞത്. കുടുംബാംഗങ്ങള്‍ വീടിന് പുറത്തായതിനാല്‍ പരിക്കേല്‍ക്കേതെ രക്ഷപ്പെട്ടു. 

ചെമ്മണ്‍ പാതയിലെ ഇറക്കത്തില്‍ ലോറി പിറകോട്ടെടുക്കുന്നതിനിടെയാണ് അപകടം. ലോറിക്കുമുകളിലുണ്ടായിരുന്ന ഏഴുതൊഴിലാളികള്‍ താഴെയിറങ്ങി ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയതിനാല്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. 

കൈക്ക് പരിക്കേറ്റ ലോറി ഡ്രൈവര്‍ തമിഴ്നാട് കരൂര്‍ സ്വദേശി പ്രകാശിനെ (28) കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad