Type Here to Get Search Results !

Bottom Ad

അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം ഭാരവാഹികള്‍


അബുദാബി (www.evisionnews.co): മതേതര കക്ഷികളുടെ ഐക്യമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും ഫാസിസം കണ്‍മുന്നില്‍ എത്തിപ്പെട്ടിട്ടുപോലും അത് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അഹമ്മദ് ബല്ലാ കടപ്പുറം ഉദ്ഘടനം ചെയ്തു. 

മണ്ഡല പ്രസിഡണ്ട് അഷ്റഫ്കീഴൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് മാങ്ങാട് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, എന്‍.എം അബ്ദുല്ല, ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, സെഡ്.എ മൊഗ്രാല്‍, ഹനീഫ് പടിഞ്ഞാര്‍മൂല, അഷ്റഫ് പൂച്ചക്കാട്, ആബിദ് ഉദുമ, നാസര്‍ ചെമ്മനാട്, ഹസീര്‍ ദേലംപാടി, ഉസ്മാന്‍ ബെള്ളിപ്പാടി, ശിഹാബ് തങ്ങള്‍ മേല്‍പറമ്പ്,സമീര്‍ കോട്ടിക്കുളം, അഷ്റഫ് മൊവ്വല്‍ പ്രസംഗിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ അസീസ് പെര്‍മുദെ, നിരീക്ഷകന്‍ സത്താര്‍ കുന്നുംകൈ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പികെ അഷ്റഫ് സ്വാഗതവും ഷമീം ബേക്കല്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍:ആലൂര്‍ സലാം മാങ്ങാട് (പ്രസി), സമീര്‍ കോട്ടിക്കുളം, എന്‍.എം അബ്ദുല്ല പരപ്പ, അഷ്റഫ് പൊവ്വല്‍ സലാം മിഹ്‌റാജ് (വൈസ് പ്രസി), ഷമീം ബേക്കല്‍ (ജന. സെക്ര), ശിഹാബ് പൂച്ചക്കാട്, സിദ്ദീഖ് ദേലംപാടി, മൊയ്തീന്‍ കിഴൂര്‍, അലി(ജോ. സെക്ര), ശിഹാബ് തങ്ങള്‍ മേല്‍പറമ്പ് (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad