Type Here to Get Search Results !

Bottom Ad

വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലേക്ക് ലോറി പാഞ്ഞുകയറി: ഒരുമരണം: മൂന്നു പൊലീസുകാര്‍ക്ക് ഗുരുതരം


തിരുവനന്തപുരം (www.evisionnews.co): കൊട്ടാരക്കരയില്‍ വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന പോലീസുകാര്‍ക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ചുകയറി ഒരു പോലീസുകാരന്‍ മരിച്ചു. പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിനാണ് മരിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ എസ്.ഐ വേണുഗോപാല്‍, എ.എസ.്ഐ അശോകന്‍, എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മൂവരുടേയും പരിക്ക് ഗുരുതരമാണ്.

ഞായറാഴ്ച പുലര്‍ച്ചെ എം.സി റോഡിലാണ് അപകടം നടന്നത്. രാത്രിയില്‍ ഇവിടെ കാര്‍ പോസ്റ്റിലിടിച്ച് അപകടമുണ്ടായിരുന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എത്തിയതായിരുന്നു പോലീസ് സംഘം. അപകടത്തിന്റെ മഹസര്‍ തയ്യാറാക്കുന്നതിനിടെയാണ് അമിതവേഗതയില്‍ വന്ന ലോറി ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍പ്പെട്ട കാര്‍ തകര്‍ത്ത് ലോറി പോലീസുകരുടെ മേല്‍ ഇടിച്ചുകയറുകയായിരുന്നു. രുരുതരമായി പരിക്കേറ്റ പോലീസുകാരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസുപത്രിയിലെത്തിയ ശേഷമാണ് വിപിന്റെ മരണം സംഭവിച്ചത്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad