Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്- മടിക്കേരി ദേശീയപാത: മലയോരത്തിന്റെ കാത്തിരിപ്പ് നീളുന്നു


കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട്- പാണത്തൂര്‍- മടിക്കേരി ദേശീയ പാതയുടെ വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കാനുള്ള സര്‍വേ പ്രഖ്യാപനത്തിലൊതുങ്ങിയതിന്റെ നിരാശയിലാണ് മലയോരം. ദേശീയപാതയുടെ ഡി.പി.ആര്‍ സര്‍വേക്കായി മലയോരത്തിന്റെ കാത്തിരിപ്പ് തുടരും. പ്രവൃത്തിയുടെ കരാറെടുത്ത സ്വകാര്യ ഏജന്‍സി ദേശീയപാത വിഭാഗവുമായി നേരത്തെ തന്നെ സമ്മതപത്രം ഒപ്പുവെച്ചിരുന്നു. നിലവില്‍ ദേശീയ പാതയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള അന്തര്‍ സംസ്ഥാന പാതയില്‍ കാഞ്ഞങ്ങാട് മുതല്‍ പാണത്തൂര്‍ വരെയുള്ള 44 കിലോ മീറ്റര്‍ ഭാഗത്തെ സര്‍വേ ജോലികളാണ് ആദ്യഘട്ടത്തില്‍ നടക്കേണ്ടിയിരുന്നത്. കാഞ്ഞങ്ങാട് മുതല്‍ പാണത്തൂര്‍ വരെയുള്ള 44 കിലോമീറ്റര്‍ റോഡില്‍ പുതിയ പാത വരുന്നതോടെ ഒമ്പതു കിലോമീറ്റര്‍ ദൂരം കുറയും.

വാഹന സാന്ദ്രത, പാത കടന്നുപോകുന്ന ഭാഗങ്ങളിലെ മണ്ണിന്റെ ഘടന, കയറ്റവും വളവുകളും നികത്തല്‍, പാലങ്ങളുടെ എണ്ണം, കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍, ജനസംഖ്യ, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ കണക്ക് തുടങ്ങിയവയായിരിക്കും പ്രധാനമായും പരിശോധിക്കുക. കാഞ്ഞങ്ങാട് മടിക്കേരി റോഡിന്റെ ദൂരം 97 കിലോമീറ്റര്‍ 73 ആയി ചുരുങ്ങുകയും ചെയ്യും. തമിഴ്നാട് സേലം ആസ്ഥാനമായുള്ള മുകേഷ് ആന്റ് കമ്പനിയാണ് പ്രവൃത്തി കരാറെടുത്തിരിക്കുന്നത്. അഞ്ചു മാസമാണ് കരാര്‍ കാലാവധി. സംസ്ഥാനഭാഗത്തെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി 2.58 കോടി രൂപയുടെ കരാറാണ് െവച്ചിരിക്കുന്നത്. ഡി.പി.ആര്‍. തയ്യാറാക്കുന്ന ഏജന്‍സി സര്‍വേ പ്രവര്‍ത്തനങ്ങളുടെ ആദ്യ റിപ്പോര്‍ട്ട് ഒരുമാസത്തിനകം തന്നെ ദേശീയപാതാ വിഭാഗത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. സര്‍വേ നീണ്ടുപോകുന്നതിനാല്‍ പാതയുടെ പ്രവൃത്തികള്‍ എന്നു തുടങ്ങുമെന്നാണ് മലയോര ജനത ചോദിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad