Type Here to Get Search Results !

Bottom Ad

കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): വിദ്യാനഗറില്‍ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ ദാമോദരന്‍ ആചാരിയുടെ ഭാര്യ ലക്ഷ്മിയെ (60)യുടെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ ചെമ്മനാട് കോളിയാട്ട് പുഴയില്‍ കണ്ടെത്തിയത്. 

ഫെബ്രുവരി 26ന് രാവിലെ ലക്ഷ്മി പതിവ് പോലെ ഗവ കോളജ് കാന്റീനിലേക്ക് ജോലിക്കായി പോയതായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ലക്ഷ്മിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മക്കള്‍: ഗണേഷ്, ദിനേശ്, ജഗദീഷ്, ജയരാമന്‍, ജയന്‍, ചിത്ര. മരുമക്കള്‍: വിമല, ശൈലജ, വിനോദ്. സഹോദരങ്ങള്‍: നാരായണന്‍, സരസ്വതി, കാര്‍ത്ത്യായനി.

Post a Comment

0 Comments

Top Post Ad

Below Post Ad