Type Here to Get Search Results !

Bottom Ad

ജാനകി വധക്കേസ്: കാര്യങ്കോട് പുഴയിലെറിഞ്ഞെന്ന് കരുതുന്ന കത്തിക്കായി തിരച്ചില്‍ തുടരുന്നു

 
തൃക്കരിപ്പൂര്‍ (www.evisionnews.co): പുലിയന്നൂര്‍ ജാനകി വധക്കേസില്‍ പൊലീസ് തെളിവെടുപ്പ് തുടരുന്നു. കാര്യങ്കോട് പുഴയില്‍ വലിച്ചെറിഞ്ഞെന്ന് കരുതുന്ന കത്തിക്കായുള്ള തിരച്ചിലാണ് ഇന്നലെ നടത്തിയത്. രാവിലെ പതിനൊന്നരയോടെ കാസര്‍കോട് നിന്നെത്തിയ അഗ്‌നിസേന വിഭാഗത്തിന്റെ മുങ്ങല്‍ വിദഗ്ദരായ ടീമാണ് തിരച്ചില്‍ നടത്തിയത്. രണ്ടരമണിക്കൂറോളം കാര്യങ്കോട് പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കത്തികണ്ടെത്താന്‍ കഴിഞ്ഞില്ല. അസി. സ്റ്റേഷന്‍ ഓഫീസര്‍ അശോകന്റെ നേതൃത്വത്തിലുള്ള എട്ടംഗ ടീമാണ് തിരച്ചില്‍ സംഘത്തില്‍ലുണ്ടായത്. പ്രതിയായ വിശാഖുമായി പൊലീസ് പുലിയന്നൂരിലെ വീട്ടിലുമെത്തി സ്വര്‍ണം സൂക്ഷിച്ചെന്ന് പറഞ്ഞ സ്ഥലം പരിശോധിച്ചു. കൂടാതെ മുഖംമൂടി വാങ്ങിയ നീലേശ്വരത്തെ കടയിലും പ്രതിയുമായി തെളിവെടുപ്പിന് പൊലീസ് ചെന്നിരുന്നു. കൊലക്കുപയോഗിച്ച കത്തി കഴിഞ്ഞ ദിവസം കാര്യങ്കോട് പുഴയില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad