Type Here to Get Search Results !

Bottom Ad

ഒരു കോടിയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍


കണ്ണൂര്‍ (www.evisionnews.co): കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ഇരിട്ടി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കെ.സി സോണി (40), മുഹമ്മദ് അന്‍ഷാദ് (40) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും ഒരു കോടി രൂപ പൊലീസ് പിടിച്ചെടുത്തു.

ബുധനാഴ്ച പുലര്‍ച്ചെ എസ്ഐയുടെ നേതൃത്വത്തില്‍ കുന്നോത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍ പണം കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നിന്നും കണ്ണൂരിലേക്കു വരികയായിരുന്ന സോണി, മുഹമ്മദ് അന്‍ഷാദ് എന്നിവരുടെ കൈയില്‍ പ്ലാസ്റ്റിക്ക് കവറിലാക്കി ബസ്സില്‍ അലക്ഷ്യമായി സൂക്ഷിച്ച നിലയിലായിരുന്നു പണം. രണ്ട് ബസ്സുകളിലായിട്ടായിരുന്നു ഇവരെത്തിയത്. ഇരിട്ടി സ്റ്റേഷനിലെത്തിച്ച ഇരുവരേയും ചോദ്യംചെയ്തു വരികയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad