കാസര്‍കോട് (www.evisionnews.co): തെലുങ്കാനയില്‍ കാര്‍ തടഞ്ഞ് വെച്ച് ആക്രമിച്ച് പണം കൊള്ളയടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചര്‍ളടുക്കയിലെ അബ്ദുല്‍ മുനീറിനെ (29)യാണ് തെലുങ്കാന പോലീസ് അറസ്റ്റു ചെയ്തത്. ഇനി രണ്ടുപേരെ കൂടി കിട്ടാനുണ്ടെന്നും ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. കേസില്‍ ഉളിയത്തടുക്കയിലെ ചാര്‍ളി സത്താര്‍ (26), മായിപ്പാടിയിലെ മുഹമ്മദ് തമീം (26), ചര്‍ളടുക്കയിലെ ഫൈസല്‍ എന്ന മച്ചു(23) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ജൂലൈ 11ന് രാത്രി 11 മണിയോടെയാണ് ചെമ്മനാട്ടെ ഇബ്രാഹിം ഖലീലിനെയും അണങ്കൂര്‍ സ്വദേശിയായ സുഹൃത്ത് അബ്ദുല്‍ സത്താറിനെയും മുളക് പൊടി കണ്ണില്‍ വിതറി അക്രമിച്ച് സംഘം രണ്ട് ലക്ഷം രൂപ തട്ടിയെടുത്തത്. എം.പി 68 സി 0624 നമ്പര്‍ ടാറ്റ സഫാരി വാഹനത്തില്‍ മധ്യപ്രദേശില്‍ നിന്നും വരുന്നതിനിടെ തെലുങ്കാനയിലെ മൊമിന്‍പേട്ടില്‍ വെച്ചാണ് ആക്രമണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post a Comment
0 Comments